Saturday, September 15, 2012

മോക്ഷം

മോക്ഷം കിട്ടുക എന്നാല്‍ ശാന്തി ലഭിക്കുക എന്നാല്ലൊ
അങ്ങിനെയുള്ളവര്‍ പിന്നെ ശരീരത്തെ വിട്ട് ഒരിക്കലും പിന്നെ ദേഹത്തെ സ്വീകരിക്കുന്നില്ല..

ഒരു ഉദാഹരണം പറയാം...
ഒരു നര്‍ സറിയില്‍ കുട്ടികള്‍ക്ക് സന്തോഷിക്കാനായി അദ്ധ്യാപകന്‍
ഓരോ കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നു എന്നിരിക്കട്ടെ,
ഒരു കുട്ടിക്ക് തനിക്ക് കിട്ടിയ കളിപാട്ടത്തെക്കാള്‍ ഇഷ്ടം
അടുത്ത കിട്ടിയുടേതാണ്‍..
അവന്‍ മറ്റൊന്നും ആലോചിക്കാതെ ഓടിചെന്ന് തട്ടിപ്പറിക്കുന്നു..

ഇത് കണ്ട് കളിപ്പാട്ടം നഷ്ടമായവന്‍ അന്തം വിടുന്നു
അവന്‍ ഓടി ചെന്ന് തന്റെ കളിപ്പാട്ടം തിരിച്ചു വാങ്ങുന്നു
(ഇത് രാജസം)

അല്ലെങ്കില്‍, പിടിച്ചുവാങ്ങി, 'ആഹാ എന്നാല്‍ അവനും നഷ്ടം അറിയട്ടെ' എന്നു കരുതി അവന്റെ കളിപ്പാട്ടം കൂടി തട്ടിപ്പറിക്കുന്ന്ജ്( തമസ്സ്)

ഇന്നൊരുവന്‍ ന്യായപരമായി അത് കണ്ട് മറ്റേ കുട്ടി ചെയ്തത് വിവരമില്ലായ്മയാണെന്നുകരുതി എങ്കിലും, മറ്റു കുട്ടികള്‍ക്ക് മാതൃക കാട്ടാനായി അദ്ധ്യാപകനോട് ചെന്ന് പറഞ്ഞ്, ന്യായമായി തിരിച്ചു വാങ്ങി, മറ്റേ കുട്ടിയില്‍ ശരിയും തെറ്റും എന്തെന്ന് തിരിച്ചറിവുണ്ടാക്കിക്കൊടുക്കുന്നു (ഇത് സത്വഗുണം -ഇത് ജ്ഞാന:കര്‍മ്മയോഗവും ആണ്‍..)

ഇതില്‍ മൂന്നിലും പെടാതെ ഒരു കുട്ടിക്ക് പെട്ടെന്ന് തനിക്കു കിട്ടിയ കളീപ്പാട്ടം നഷ്ടമായപ്പോള്‍, കൂട്ടുകാരന്‍ ചെയ്ത തെറ്റ് കണ്ട് ലജ്ജ തോന്നുകയും, എന്നാല്‍ ആ കളിപ്പാട്ടം എന്തായാലും ആര്‍ക്കും സ്വന്തമല്ലെന്നും, ഒടുവില്‍ ക്ലാസ്സ് റൂമിനകത്ത് വയ്ക്കേണ്ടതാണെന്നും അറിഞ്ഞ് , തന്നെയിതൊന്നും ബാധിക്കാത്തപോലെ കിട്ടിയ കളിപ്പാട്ടവുമായി സമയം പോക്കുന്നു...
ഇതാണ്‍ ദേഹചിന്തയില്‍ നിന്ന് വിട്ടകന്ന ജ്ഞാനിക്ക് അനുഭവപ്പെടുന്നത്..
സത്വ, രജ തമോ ഗുണങ്ങള്‍ക്കും അപ്പുറത്ത്, ഞാനെന്നും എന്റേതെന്നും ഭാവമില്ലാതെ, ആത്മാവ് ആത്മാവുമായി വിലയിച്ച സ്ഥിതപ്രജ്ഞ ലക്ഷണം!
ഈ മനോനിലയാണ്‍ മുക്തിയടയല്‍.

അങ്ങിനെ അല്ലെ?!!

---

സത്വഗുണം രജോഗുണത്തെക്കാളും, രജോഗുണം തമോഗുണത്തെക്കാളും;
മേന്മയേറിയതാണല്ലൊ,
അതിനാല്‍, രണ്ടാമത്തെ കുട്ടി ചെയ്തത് തമസ്സാണെങ്കിലും,
ഒരു പക്ഷെ തിരിച്ചു പിടിച്ചുപറിക്കാന്‍ ഭയപ്പെട്ട് തന്റേടമില്ലാതെ, എന്നാല്‍ കളിപ്പാട്ടത്തിലുള്ള ആസക്തി നശിക്കാതെ
കുശുമ്പും കുന്നായ്മയുമായി നടക്കുന്നവനെക്കാളും(അതും തമോഗുണമാവും) മേന്മ, പിടിച്ചു പറിച്ചവന്റെ തന്നെയണ്‍(രജോഗുണം); ആദ്യകുട്ടി ചെയ്തത്.
അതാണ്‍ കര്‍മ്മയോഗം കൊണ്ട് ഉദ്ദേശിക്കുന്നth.

മനോ നിയന്ത്രണം വഴി ഇന്ദ്രിയ നിഗ്രഹണം വരുത്തി,ലോക നന്മയ്ക്കായി കര്‍മ്മം ചെയ്യുന്നതാണ്‍ ശരിക്കും ഒരു കര്‍മ്മയോഗിയുടെ(ജ്ഞാനിയായ മനുഷ്യന്റെ) ലക്ഷണം..(സത്വഗുണം)
മൂന്നാമത്തെ കുട്ടിയുടെ ലക്ഷണം ആണ്‍ കര്‍മ്മയോഗി|യുടെ ലക്ഷണം..
കാര്യങ്ങള്‍ അറിഞ്ഞ് ഇന്ദ്രിയ നിഗ്രഹണം വഴി പാകപ്പെട്ട മനസ്സാണെങ്ങിലും,
മറ്റുള്ളവര്‍ക്ക് മാതൃക കാട്ടാനായി കര്‍മ്മം ചെയ്യുന്നു..

നാലാമത്തെത് ശരിക്കും ഇന്ദ്രിയങ്ങളെ ജയിച്ച് കര്‍മ്മം ത്വജിച്ച് സന്യാസ നിലയിലെത്തിയ ആത്മാക്കള്‍ക്കേ സാധ്യമാകൂ..
ആ നിലയിലെത്താന്‍ മൂന്നാമത്തെ കുട്ടിയെപ്പോലെ ഫലത്തില്‍ ആസക്തനല്ലാതെ, ചെയ്യുന്ന കര്‍മ്മങ്ങളൊക്കെ ഈശ്വരാര്‍പ്പിതമായി ചെയ്യുകയെന്നതാണ്‍.. ക്രമേണ നാലാമത്തെ കുട്ടിയുടെ നിലയില്‍ എത്താന്‍ കഴിയും
കര്‍മ്മങ്ങളക്കെല്ലാം അപ്പുറത്തായി ശാന്തിയില്‍ മുക്തിയില്‍ എത്തിയതാവും അപ്പോള്‍..
അത് ചുരുക്കം ചില പുണ്യാത്മാക്കള്‍ക്കേ സാധ്യമാവൂ..
അവര്‍ ജനന മരണ ചക്രത്തില്‍ നിന്നും മുക്തരാവുന്നു..

.....


ചുരുക്കത്തില്‍...
 മോക്ഷം കിട്ടണമെങ്കില്‍, ഇന്ദ്രിയ നിഗ്രഹണം വഴി മനോനോ നിയന്ത്രണം കൈവരണം.. (രാഗ ദ്വേഷാദികളെ ജയിക്കണം).
പിന്നെ ഫലപ്രതീക്ഷയില്ലാതെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കണം..
കാരണം, അവനവന്റെ കര്‍മ്മം ചെയ്യുക എന്നത് ഓരോരുത്തരുടേയും ധര്‍മ്മമാണ്‍..
നിലനില്പിന്‍ ആധാരമാണ്‍..
എന്നാല്‍ അധികമായ ആസക്തി, ഫലപ്രതീക്ഷ എന്നിവ ത്വജിക്കുക..

ഇങ്ങനെ നിഷ്കാമ കര്‍മ്മം ചെയ്യാന്‍ മനോനിയന്ത്രണം കൈവരണം..
അതിന്‍ 'ധ്യാനം' വലിയ ഗുണം ചെയ്യും..
'മനോനിയന്ത്രണം' കൈവന്ന ഒരുവന്‍' നിഷ്ക്കാമ കര്‍മ്മം' ചെയ്ത് ജീവിക്മുമ്പോള്‍ സ്വാഭാവികമായി 'ജീവന്‍ മുക്താവസ്തയില്‍'  എത്തുന്നു..

[ കാര്യങ്ങളൊക്കെ ഒരു വിധം മനസ്സിലായി വരുന്നു.., ഇനി നിഷ്കാമ കര്‍മ്മം മനോമിയന്ത്രണം ഒക്കെ പരിശീലിച്ചു നോക്കണം]

Thursday, May 31, 2012

ഫലപ്രതീക്ഷയില്ലാതെ കര്മ്മം ചെയ്യുക..

കര്മ്മം ചെയ്തുകൊണ്ട് കാത്തിരിക്കാമെങ്കില്‍ ഒരു മഠയനു പോലും ലോകം മുഴുവന്‍ ഭരിക്കാം..! അയാള്‍ , കാക്കട്ടെ, തനിക്കു ഭരിക്കണം എന്നുള്ള മൂഢമായ ആഗ്രഹത്തെ നിയന്ത്രിക്കട്ടെ. ആ ആശയം അയാളുടെ മനസ്സില്‍ നിന്നും പാടെ മായുമ്പോള്, അയാള്‍ ലോകത്ത്നൊരു വലിയ ശക്തിയായിരിക്കും.

ചില ജന്തുക്കള്ക്ക് ഏതാനും അടി ദൂരത്തിനപ്പുറം കാഴ്ചയില്ലാത്തതുപോലെ, നമ്മില്‍ പൂരിപക്ഷം പേര്ക്കും ഏതാനും വര്ഷങ്ങള്ക്കപ്പുറം കാഴ്ച്ചയെത്തുന്നില്ല.

'കര്മ്മം ചെയ്യാന്‍ നമുക്കവകാശമുണ്ട് കര്മ്മഫലത്തിനില്ലാ താനും'.ഫലത്തിനെ അതിന്റെ പാട്ടിനു വിടുക.

നിങ്ങള്‍ ഒരാളെ സഹായിക്കുന്നുവെങ്കില്‍ അയാള്‍ നിങ്ങളോട് എങ്ങിനെ പെരുമാറണം എന്നുള്ളതിനെപ്പറ്റി ഒരിക്കലും ചിന്തിക്കരുത്.. ഒരു മഹാകര്മ്മമോ സത്കര്മ്മമോ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ ഫലമെന്തായിരിക്കുമെന്ന് ചിന്തിക്കയേ അരുത്..

Wednesday, May 30, 2012

ഗംഭീരനായ ഒരു ധര്മ്മാത്മാവ്‌...

യാതൊരു സ്വാര്ത്ഥോദ്ദ്യേശ്യവുമില്ലാതെ,ഭാവിയെക്കുറിച്ചുള്ള ചിന്തയില്ലാതെ, സ്വര്ഗ്ഗത്തിനെയോ നരകത്തിനെയോ മറ്റെന്തെങ്കിലുമോ വിചാരമില്ലാതെ അഞ്ചു ദിവസം ആതല്ലെങ്കില്‍ അഞ്ചു നിം ഇഷമെങ്കിലും ഒരാളക്ക് കര്മ്മം ചെയ്യാനാകുമെങ്കില്, ഗംഭീരനായ ഒരു ധര്മ്മാത്മാവായി തീരാനുള്ള കഴിവ് ആ മനുഷ്യനിലുണ്ട്..

അങ്ങിനെ കര്മ്മം ചെയ്യാന്‍ പ്രയാസം . എന്നാല്‍ അത്തരം കര്മ്മത്തിന്റെ വിലയും അതുകൊണ്ടുണ്ടാകുന്ന നന്മയും നമ്മുടെ ഹൃദയാന്തര്ഭാഗത്തില്‍ നമുക്ക് അറിയാം. ഇതാണ്‌ ശക്തിയുടെ പ്രകാശനങ്ങളില്‍ വെച്ച് ഏറ്റവും വലുതായിട്ടുള്ളത്, ഈ തീവ്ര സംയമം.

. ബാഹ്യാഭിമുഖമായിപ്പോകുന്ന പ്രവര്ത്തനങ്ങളെക്കാളെല്ലാം വലിയ ശക്തിപ്രകടനം ആത്മസംയമനമാകുന്നു.

നാലു കുതിരകളെ കെട്ടിയ വണ്ടി നിയന്ത്രണമില്ലാതെ വിട്ടാല്‍ അതിവേഗം പാഞ്ഞു പോകും എന്നുവരാമ്.  എന്നാല്‍ അതിനെ പിടിച്ചു നിര്ത്താനാണെങ്കിലോ! വളരെയേറെ ശക്തി ആവശ്യമാണ്‌.

അതുപോലെ ഒരു പീരങ്കിയുണ്ട ആകാശത്തിലൂടെ അധികദൂരം സഞ്ചരിച്ചിട്ട് ഭൂമിയില്‍ പതിക്കുന്നു, മറ്റൊന്ന് മാര്ഗ്ഗമധ്യേ ഒരു ഭിത്തിയിന്മേല്‍ തട്ടി ഗതിമുട്ടുന്നു.. ആ സംഘടനം ഉത്ഘടമായ ചൂടു ജനിപ്പിക്കുന്നു..

അതുപോലെ സ്വാര്ത്ഥ ലക്ഷ്യത്തെ അനുസരിച്ചു പുറത്തേയ്ക്ക് പായുന്ന ശക്തി മുഴുവന്‍ ചിന്നിച്ചിതറി പോവുന്നു. എന്നാല്‍ അതിനെ നിയന്ത്രിക്കുന്ന പക്ഷം അത് ശക്തി സംവര്‍ദ്ധനത്തിനുപകരിക്കുന്നു.

ഇങ്ങിനെയുള്ള ആത്മസംയമനം ഒരു മതത്തായ ഇച്ഛാശക്തിയെ - ഒരു ക്രിസ്തുവിന്റേയോ ബുദ്ധന്റേയോ മനഃപ്രഭാവത്തെ - ജനിപ്പിക്കാന്‍ പര്യാപ്തമാകും!!

നിസ്വാര്ത്ഥതയാണ്‌ അധികം ലാഭകരം..

ഒരു മനുഷ്യന്‍ സ്വാര്‍ത്ഥപരമായ യാതൊരുദ്ദേശ്യവുമില്ലാതെ
കര്മ്മം ചെയ്താല്‍ അയാള്‍ക്കു യാതൊരു നേട്ടവും ഉണ്ടാകുന്നില്ലേ?
ഉണ്ട്. അയാള്‍ക്കു പരമമായ നേട്ടം ഉണ്ടാകുന്നു. നിസ്വാര്ത്ഥതയാണ്‌ അധികം ലാഭകരം; അതഭ്യസിക്കാനുള്ള ക്ഷമ ജനങ്ങള്ക്കില്ലെന്നേ ഉള്ളൂ..
ആരോഗ്യത്തിനെ വീക്ഷണസ്ഥാനത്തുനിന്നു നോക്കിയാലും അതാണ്‌ ലാഭകരം.

Saturday, April 21, 2012

കര്മ്മത്തിനു വേണ്ടി കര്മ്മം ചെയ്യുക:

പേരും പെരുമയും ഉദ്ദേശിച്ചുള്ള കര്മ്മം ഉടനടി ഫലം തരുന്നില്ല.. നാം വയസ്സായി, മിക്കവാറും ജീവിത വിരക്തി വരുമ്പോഴായിരിക്കും വന്നുചേരുന്നത്.

പേരോ കീര്ത്തിയോ സ്വര്ഗ്ഗപ്രാപ്തിയോ ആഗ്രഹിക്കാതെ കര്മ്മത്തിനു വേണ്ടി കര്മ്മം ചെയ്യുന്ന ചില വിശിഷ്ട പുരുഷന്മാര്‍ ഏതു രാജ്യത്തും ഉണ്ട്. അവരാണ്‌ ലോകത്തിലെ യഥാര്ത്ഥ കര്‍മ്മ സേതുക്കള്. കര്മ്മത്തില്‍ നിന്നും നന്മയുണ്ടാകുമെന്ന് കണ്ട് കര്മ്മം ചെയ്യുന്നു.

കര്‍മ്മത്തില്‍ നിന്നും നന്മ ലഭിക്കും എന്നുള്ളതുകൊണ്ട് അവര്‍ കര്‍മ്മം ചെയ്യുന്നു.  വേറേ ചിലര്‍ ഇതിനേക്കാള്‍ ഉത്കൃഷ്ടമായ ഉദ്ദേശ്യങ്ങളോടുകൂടി കര്മ്മം ചെയ്യുന്നു. അവര്‍ നന്മ ചെയ്യുന്നതില്‍ വിശ്വസിക്കുകയും നന്മയെ സ്നേഹിക്കുകയും ചെയ്യുന്നു, അതിനാല്‍ അവര്‍ പാവങ്ങള്ക്കു നന്മ ചെയ്യുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്നു.

Sunday, April 8, 2012

കര്‍മ്മങ്ങളുടെ വൈവിധ്യത...

മനുഷ്യര്‍ വിവിധോദ്ദേശ്യങ്ങളാല്‍ പ്രേരിതരായി കര്‍മ്മം ചെയ്യുന്നു.
ചില മനുഷ്യര്ക്ക് കീര്‍ത്തി വേണം അതിനായി കര്മ്മം ചെയ്യുന്നു.
ചിലര്‍ക്ക് പണം വേണം, അവര്‍ അതിനുവേണ്ടി വര്മ്മം ചെയ്യുന്നു..
ചിലര്‍ക്ക് സ്വര്ഗ്ഗപ്രാതി വേണം. അതിനായി കര്മ്മം ചെയ്യുന്നു..

ചിലര്‍ക്ക് മരണാനന്തരം തങ്ങളുടെ പേര്‍ നിലനിര്‍ത്താനായി കര്‍മ്മം ചെയ്യുന്നു
ചീന രാജ്യത്തൊക്കെ അങ്ങിനെയാണ്‌..അവിടെ മരിച്ചതിനു ശേഷമല്ലാതെ ആര്ക്കും ഒരു ബഹുമതിയും ലഭിക്കുകയില്ല. അവിടെ ഒരാല്‍ സത്കര്‍മ്മം ചെയ്താല്‍ അയാളുടെ മരിച്ചുപോയ അച്ഛനോ മുത്തച്ഛനോ ബഹുമതി ലഭിക്കും.. ചിലര്‍ അതിനായി കര്‍മ്മം ചെയ്യും.
ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഏറ്റവും നല്ല ശവകുടീരം തീര്‍ക്കുന്നതിലാണ്‌ ശ്രദ്ധ. ശവകുടീരത്തിനു എത്രത്തോളം മേന്മ കൂടുന്നുവോ അത്രയ്ക്ക് അയാളുടെ യശ്ശസ്സും കൂടും.. അവര്‍ അതിനായി ജീവിതകാലം മുഴുവന്‍ കര്‍മ്മം ചെയ്യുന്നു..
ഇങ്ങിനെപോകുന്നു കര്‍മ്മത്തിന്റെ വ്യാപ്തി...

Friday, April 6, 2012

കര്മ്മം ചെയ്യേണ്ടതെങ്ങിനെയെന്ന്...

നമ്മുടെ ഇന്നത്തെ അവസ്ഥ നമ്മുടെ സ്വന്തം പൂര്വ്വ കര്മ്മങ്ങളുടെ ഫലമാണെങ്കില്‍ ഭാവിയില്‍ നാം ആഗ്രഹിക്കുന്ന ഏതവസ്ഥയും നമ്മുടെ ഇപ്പോഴത്തെ കര്മ്മം കൊണ്ടു വരുത്താവുന്നതാണെന്നും അതില്‍ നിന്നു സിദ്ധിക്കുന്നു.

അതുകൊണ്ട്, കര്മ്മം ചെയ്യേണ്ടതെങ്ങിനെയെന്ന് അറിയേണ്ടതാവശ്യം.
"കര്‍മ്മം ചെയ്യാന്‍ പഠിക്കാനെന്തുണ്ട്?! ലോകത്തിലുള്ള സകലരും ഏതെങ്കിലും ഒരുവിധത്തില്‌ കര്‍മ്മം ചെയ്യുന്നുണ്ടല്ലൊ", എന്നു നിങ്ങള്‍ പറയുമായിരിക്കുമ്, എന്നാല്‍ നമ്മുടെ ശക്തികളെ ചിന്നിച്ചിതറിക്കളയുക എന്നൊന്നുണ്ട്. അങ്ങിനെ സംഭവിക്കാതെ, സാമര്‍ത്ഥ്യത്തോടെ ശാസ്ത്രീയ രീതിയില്‍ കര്‍മ്മം ചെയ്യുന്നതിനാണ്‌ കര്‍മ്മയോഗം എന്നു പറയുന്നത്.

കര്‍മ്മത്തിന്റെ വഴിയറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രം ഒരുവന്‌ അതില്‍ നിന്നുള്ള പരമാവധി ഫലം സിദ്ധിക്കുന്നു. മനസ്സിനു സ്വതസിദ്ധമായിട്ടുള്ള ശക്തികളെ ആവിഷ്ക്കരിക്കുക, ആത്മാവിനെ ഉണര്‍ത്തുക, എന്നതാണ്‌ സകല കര്‍മ്മങ്ങളുടേയും ഉദ്ദേശ്യം എന്ന് ഓര്‍മ്മവയ്ക്കണം. ശക്തി ഓരോ മനുഷ്യനിലും ഉണ്ട്, ജ്ഞാനവും ഉണ്ട്, അവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള ആഘാതങ്ങളെപ്പോലെയാകുന്നു വിവിധ തരത്തിലുള്ള കര്‍മ്മങ്ങള്‌; ആ ഗംഭീരന്മാരെ തട്ടിയുണര്‍ത്തുകയാവുന്നു കര്മ്മം ചെയ്യുന്നത്.

നമുക്ക് എന്തിനൊക്കെ അര്ഹതയുണ്ടെന്നു...

ധനികനാവാനായി ഒരാള്‍ ജീവിതകാലം മുഴുവന്‍ യത്നിച്ചുവെന്നിരിക്കും.. അതിനായി പലരെയും വഞ്ചിച്ചും ദ്രോഹിച്ചും ഒക്കെ പരിശ്രമിക്കും. പക്ഷെ, തനിക്ക് ധനികനാവാവുള്ള അര്‍ഹത ഇല്ല എന്ന് ഒടുവില്‍ അയാള്‍ അറിയുന്നു.
ഒരാള്‍ ലോകത്തിലുള്ള സകല പുസ്തകങ്ങളും വാങ്ങിക്കൂട്ടിയെന്നിരിക്കട്ടെ, എന്നാലും അയാള്‍ക്ക് വായിക്കാന്‍ അര്‍ഹതയുള്ളതു മാത്രമെ അയാള്‍ക്ക് വായിക്കാനാവൂ...

നമുക്ക് എന്തിനൊക്കെ അര്ഹതയുണ്ടെന്നും നമുക്ക് എന്തൊക്കെ ദഹിക്കുമെന്നും നിര്‍ണ്ണയിക്കുന്നത് നമ്മുടെ കര്മ്മങ്ങളാക്കുന്നു.
നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്കുത്തരവാദി നാം തന്നെ.മേലില്‍ ഏതവസ്ഥയില്‍ ആകണമെന്ന് ആഗ്രഹിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതാകാനുള്ള ശക്തിയും നമുക്കുണ്ട്.

ബുദ്ധനും യേശുവും ലോകത്തില്‍ ക്ഷേപിച്ച ഗംഭീര മനശ്ശക്തി...

ബുദ്ധനും യേശുവും ലോകത്തില്‍ ക്ഷേപിച്ച ഗംഭീര മനശ്ശക്തി എവിടെനിന്നു വന്നു? ഈ ശക്തി സമാഹാരം എവിടെനിന്നുണ്ടായി? 
അതു പണ്ടു പണ്ടേ ഉണ്ടായിരുന്നിരിക്കണം; പലയുഗങ്ങളില്‍ക്കൂടി വളര്ന്നു വളര്ന്ന് ഒടുവില്‍ ഒരു ബുദ്ധന്റേയോ ക്രിസ്തുവിന്റേയോ രൂപത്തില്‍ ലോകത്തു പെട്ടെന്നു വെളിപ്പെട്ടു.

ഇതെല്ലാം കര്‍മ്മത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നു.സ്വന്തം അദ്ധ്വാനം കൊണ്ടു സമ്പാദിക്കുന്നതല്ലാതെ യാതൊന്നും ആര്ക്കും ലഭിക്കുകയില്ല. ഇത് അങ്ങിനെയല്ല എന്നു നമുക്ക് ചിലപ്പോള്‍ തോന്നും. എന്നാല്‍ കാലാന്തരത്തില്‍ അതിന്റെ യാഥാര്‍ത്ഥ്യം നമുക്ക്‌ ബോധ്യപ്പെടും.

Tuesday, April 3, 2012

അനേകം ജന്മങ്ങളിലൂടെ...

ലോകത്തില്‍ ഇന്നു കാണുന്ന സര്‍വ്വ കര്‍മ്മങ്ങളും,  മനുഷ്യ സമുദായത്തിലെ സകല പ്രസ്ഥാനങ്ങളും,നമുക്കുചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും, വിചാരത്തിന്റെ ബാഹ്യപ്രകടനം, ഇച്ഛാശക്തിയുടെ ബഹിഃപ്രകാശനം, മാത്രമാകുന്നു.

യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍ കപ്പലുകള്‍,പടക്കപ്പലുകള്‍, ഇവയെല്ലാം ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപമല്ലാതെ മറ്റൊന്നും അല്ല.
ഈ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് സ്വഭാവമാകുന്നു. സ്വഭാവത്തെ കര്‍മ്മവും.

ലോകത്തെ ഇളക്കി മറിക്കുവാന്‍ തക്ക ഇച്ഛാശക്തിയോടു ഗംഭീരാത്മാക്കള്‍ക്ക് അങ്ങിനെയുള്ള ഇച്ഛാശക്തി, അവര്‍ അനേകം ജന്മങ്ങളിലൂടെ, നിശ്ചയദാര്ഢ്യത്തോടെ,ചെയ്ത നിരന്തര കര്മ്മങ്ങളുടെ ഫലമായി സിദ്ധിച്ചതാണ്‌.

സ്വഭാവം

മനുഷ്യന്‍ ഒരു കേന്ദ്രം പോലെയാണ്‌, ലോകത്തിലുള്ള സകല ശക്തിയേയും അയാള്‍ തങ്കലേയ്ക്ക് ആകര്ഷിച്ച്, ഈ കേന്ദ്രത്തില്‍ വെച്ച് അവയെ കൂട്ടിയുരുക്കി, ഒരു മഹാപ്രവാഹരൂപത്തില്‍ വീണ്ടും പ്രപഞ്ചത്തിലേക്കയക്കുന്നു.
അവന്‍ സര്വ്വശക്തനും സര്വ്വജ്ഞനും ആകുന്നു.അവന്‍ സര്വ്വ പ്രപഞ്ചത്തേയും തങ്കലേക്ക് ആകര്ഷിക്കുകയും ചെയ്യുന്നു. നന്മയും തിന്മയും സുഖവും ദുഃഖവും എല്ലാം അവനിലേക്ക് പാഞ്ഞു ചെന്ന്,അവനുചുറ്റും പറ്റിക്കൂടുന്നു.

അവയില്‍ നിന്ന് അവന്‍ തന്റെ സ്വഭാവം എന്നു പറയുന്ന, മഹാശക്തിമത്തായ പ്രവാഹത്തെ രൂപീകരിച്ച്, അതിനെ വെളിയിലേക്ക് വിടുന്നു.


 

Sunday, April 1, 2012

ഉത്കൃഷ്ട മനുഷ്യന്‍

ഒട്ടനവധി ചെറിയ കര്മ്മങ്ങള്‍ കൂടിച്ചേര്ന്ന്തിന്റെ സമാഹാരം അഥവാ അകെത്തുകപോലെയുള്ള ചില കരമ്മങ്ങള്‍ ഉണ്ട്..

ഒരാളിന്റെ സ്വഭാവത്തെ കുറിച്ച് ശരിയായി വിധി കല്പ്പിക്കണമെങ്കില്‍, അയാളുടെ വലിയ പ്രവര്ത്തങ്ങളെയല്ല നോക്കേണ്ടത്. ഏതു മഠയനും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു വീരകൃത്യം ചെയ്തു എന്നു വരാം..

ഒരു മനുഷ്യന്‍ തന്റെ നിത്യസാധാരണങ്ങളായ കര്മ്മങ്ങള്‍ എങ്ങിനെ നിര്വ്വഹിക്കുന്നു എന്നു നിരീക്ഷിക്കുക. അവയത്രെ,ഒരു മഹാപുരുഷന്റെ സ്വഭാവം നമുക്ക് ശരിയായി കാണിച്ചു തരുന്നത്.

മഹത്തായ സന്ദര്‍ഭങ്ങള്‍ ഏറ്റവും താണ തരക്കാരനായ മനുഷ്യരെപ്പോലും ഏതെങ്കിലും തരത്തിലുള്ള മഹത്വത്തിലേക്ക് ഉത്തേജിപ്പിക്കുന്നു. എന്നാല്‍ എവിടേയും എപ്പോഴും ഉത്കൃഷ്ട സ്വഭാവമുള്ള മനുഷ്യനാകുന്നു യഥാര്‍ത്ഥത്തില്‍ ഉത്കൃഷ്ട മനുഷ്യന്‍.

Friday, March 30, 2012

കര്‍മ്മം - പ്രവൃത്തി - (ആഘാതങ്ങള്...)

നമ്മുടെ സര്‍വ്വ വികാരങ്ങളും പ്രവൃത്തികളും - നമ്മുടെ കണ്ണീരും പുഞ്ചിരിയും ഹര്‍ഷവും താപവും ചിരിയും കരച്ചിലും ശാപവും അനുഗ്രഹവും സ്തുതിയും നിന്ദയും - ഇവയോരോന്നും ഓരോ ആഘാതങ്ങള് നമ്മുടെ ഉള്ളില്‍ നിന്നും പുറത്തു കൊണ്ടുവന്നിട്ടുള്ളതാണെന്ന് നമ്മെ തന്നെ നാം ശാന്തമായി പരിശോധിച്ചാലറിയാം. അവയുടെ സംയുക്ത ഫലമാകുന്നു നാം.
ഈ ആഘാതങ്ങള്ക്ക് മൊത്തത്തില്‍ കര്‍മ്മം-പ്രവൃത്തി്‌ എന്നു പറയുന്നു.

കര്‍മ്മം എന്ന് പദത്തെ അതിന്റെ ഏറ്റവും വ്യാപകമായ അര്ത്ഥത്തില്‍ എടുക്കുമ്പോള്‍, ആത്മാവിന്റെ വീരാഗ്നിയെ തട്ടിയുണര്ത്തുന്നതിന്‌ പര്യാപ്തമായി, അതിന്റെ സ്വതേ ഉള്ള ശക്തിയും ജ്ഞാനവും പ്രകാശിപ്പിക്കുന്നതിന്‌ സഹായകമായി ആത്മാവിന്‌ അനുഭവപ്പെടുന്ന മാനസികവും കായികവും ആയ ഓരോ ആഘാതവും കര്‍മ്മത്തിലുള്‍പ്പെടുന്നു.

നാമെല്ലാവരും സര്‍വ്വ സമയവും കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നു.
സംസാരിക്കുന്നു  കേള്‍ക്കുന്നു..  ദേഹം കൊണ്ടും മനസ്സുകൊണ്ടും നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും കര്‍മ്മമാണ്‌. അവയോരോന്നും നമ്മില്‍ ഓരോ മുദ്ര അവശേഷിപ്പിക്കുന്നു.

കര്‍മ്മയോഗം-5

ജ്ഞാനം

ഈ 'ജ്ഞാനം' എന്നത് നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്..
നാം അറിയുക എന്ന് അര്ത്ഥമാക്കുന്നത് മറ നീക്കി കണ്ടെത്തുക എന്നതിനെയാണ്.

മനുഷ്യാത്മാവ് അനന്തജ്ഞാന ഖനിയാണ്‌.

ന്യൂട്ടന്‍ ആകര്ഷന ശക്തി കണ്ടെത്തി എന്നു നാം പറയുന്നു. അത് അദ്ദേഹത്തെ കാത്ത് വല്ല മൂലയിലും ഒളിച്ചിരിക്കുകയായിരുന്നോ?! അത് അദ്ദേഹത്തിന്റെ മനസ്സില്‍ തന്നെ ഉണ്ടായിരുന്നു. കാലം വന്നപ്പോള്‍ മറ നീക്കി പുറത്തു വന്നു.
അതുപോലെ ജഗത്തിനെ സംബന്ധിച്ചുള്ള അനന്തമായ ജ്ഞാനമെല്ലാം (ലൌകീകമായാലും ആദ്ധ്യാത്മമായാലും) മനുഷ്യന്റെ ഉള്ളില്‍ ഉണ്ട്.
നാം പഠിക്കുന്നു എന്നു പറയുന്നത് ഈ മറ നീക്കി, കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനെയാണ്‌..

കൂടുതല്‍ ആവരണം നീക്കുംബോള്‍ കൂടുതല്‍ അറിവുണ്ടാവുന്നു.
ഉരകല്ലില്‍ അഗ്നി എന്നപോലെ ജ്ഞാനം ഉള്ളില്‍ സ്ഥിതി ചെയ്യുന്നു.
അതിനെ വെളിയില്‍ കൊണ്ടുവരുന്ന സംഘര്‍ഷണം ആണ്‌ പ്രേരണ.

(അഘാതങ്ങള്‍/ അംഘര്‍ഷണങ്ങള്‍..)

Thursday, March 29, 2012

പ്രശംസയെക്കാള്‍ പ്രഹരങ്ങളായിരുന്നു...

സുഖവും ദുഃഖവും മനുഷ്യാത്മാവിന്റെ മുമ്പിലൂടെ കടന്നുപോകുന്നതോടൊപ്പം അത് അവിടെ വിവിധങ്ങളായ ചിത്രങ്ങള്‍ വരയ്ക്കുന്നു...  ഈ സംസ്ക്കാരത്തിന്റെ സംയുക്ത ഫലത്തെയാകുന്നു 'സ്വഭാവം' എന്നു പറയുന്നത്.

ഏതൊരു മനുഷ്യന്റെയും സ്വഭാവം അയാളുടെ വാസനകളുടെ ആകെത്തുക, മാനസിക പ്രവണതകളുടെ മൊത്ത ഫലം ആകുന്നു.. ഈ സ്വഭാവത്തിന്റെ രൂപവല്ക്കരണത്തില്‍ സുഖവും ദുഃഖവും രണ്ട് തുല്യ ഘടകങ്ങളാണെന്നും കാണാം..

ചില ദൃഷ്ടാന്തങ്ങളില്‍ സുഖത്തെക്കാളേറെ ദുഃഖമാണ്‌ വലിയ ഗുരു.
ലോകത്തിലുള്ള മഹാന്മാരായ ആളുകളെ പഠിക്കുന്നതായാല്‌
സുഖാനുഭവത്തെക്കാളേറെ ദുഃഖാനുഭവവും,സുഭിഷതയെക്കാള്‍ ദുര്‍ഭിക്ഷതയുമാണ്‌ അവരെ പഠിപ്പിച്ചതെന്നും, അവരില്‍ അന്തര്ലീനമായിരുന്ന വീര്യാഗ്നി (ജ്ഞാനം) ജ്വലിപ്പിച്ചു പ്രകാശിപ്പിച്ചത് പ്രശംസയെക്കാള്‍ പ്രഹരങ്ങളായിരുന്നു എന്നും ഞാന്‍ സധൈര്യം
പറയുന്നു.

കര്‍മ്മയോഗം-2

ജ്ഞാനമാണ്‌ മനുഷ്യന്റെ ജീവിത ലക്ഷ്യം

ജ്ഞാനമാണ്‌ മനുഷ്യന്റെ ജീവിത ലക്ഷ്യം.
ഭോഗമാണ്‌ ജീവിതലക്ഷ്യം എന്നു വിചാരിക്കുന്നത് ശുദ്ധ അബദ്ധം.

ഭോഗങ്ങളും സുഖങ്ങളും ഒരിക്കല്‍ അവസാനിക്കും... 
പരിശ്രമങ്ങളുടെയൊക്കെ പരമസാധ്യം വിഷയഭോഗമാണെന്ന് മനുഷ്യന്‍ വിചാരിക്കുന്നതാണ്‌ ഇന്ന് ലോകത്തില്‍ കാണുന്ന കഷ്ടനഷ്ടങ്ങള്ക്കൊക്കെ ഹേതു..
സുഖത്തിലേക്കല്ല, ജ്ഞാനത്തിലേയ്ക്കാണ്‌ നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും, സുഖവും ദുഃഖവും രണ്ട് വലിയ ഗുരുക്കന്മാരാണെന്നും, നന്മയില്‍ നിന്നുള്ളതുപോലെ തിന്മയില്‍ നിന്നും നമുക്ക് പഠിക്കുവാനുണ്ടെന്നും കാലം ഏറെ ചെല്ലുമ്പോള്‍ മനുഷ്യര്‍ മനസ്സിലാക്കുന്നു.